Sitrang Cyclone: സിത്രംങ് ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

സിത്രംങ് ചുഴലിക്കാറ്റിനെ(sitrang cyclone) തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. ചുഴിലക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദം ആയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയക്ക് സാധ്യതയുണ്ട്. ഇന്ത്യയില്‍ അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് സിത്രംങ് ചുഴലിക്കാറ്റായി മാറിയത്. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. സിത്രംങ് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും വടക്കന്‍ തീരപ്രദേശമായ ഒഡീഷയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജിയും ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News