തീ തുപ്പും കാറിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം മോഡലിൽ സൈലൻസറിൽ നിന്നും തീ പുറത്തേക്ക് വരുന്ന രീതിയിൽ വാഹനത്തിൽ രൂപ മാറ്റo വരുത്തി നിരത്തിൽ ഭീതി പരത്തിയ വാഹനത്തിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

KL 19 m9191 എന്ന വാഹനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പരാതിയെ തുടർന്ന് തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി ഒ യുടെ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വാഹന ഉടമയുടെ വീട്ടിൽ എത്തി വാഹനം പരിശോധനയ്ക്കായി ഹാജരാക്കാൻ നിർദ്ദേശം നൽകി .

വാഹനം ഓടിച്ച ആളുടെ ലൈസൻസ് മേൽ നടപടി സ്വീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു .ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News