
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍(Mohanlal) ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ്. അഭിനേതാവിന് പുറമെ ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായവും അണിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ, ഫിഫ ലോകകപ്പിന്(Fifa world cup) ആവേശം കൂട്ടാന്‍ സംഗീത ആല്‍ബം ഒരുക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയ സംഗീത ആല്‍ബം റിലീസിനൊരുങ്ങിയിരിക്കുന്നു. ഈ മാസം 30ന് ഖത്തറില്‍ വച്ച് ആല്‍ബം പ്രകാശനം ചെയ്യും. മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഗീതവും വീഡിയോയും കോര്‍ത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
‘ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി ആരാധകര്‍ കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഖത്തറില്‍ മേളമൊരുങ്ങുകയാണ്. ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ ഞാനുമുണ്ട് നിങ്ങളോടൊപ്പം’, എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആല്‍ബത്തില്‍ ഒട്ടേറെ സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ്. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് വിവരം. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here