ആരിഫ് മുഹമദ് ഖാൻ ഗവർണർ ആണോ രാജാവാണോ : കെ മുരളീധരൻ

ഇപ്പോൾ പുറത്താക്കുന്ന 7 പേരെയും നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാൻ ആണ് . അന്ന് നിയമം ഗവർണർക്ക് അറിയില്ലേ . രാജി ആവശ്യപ്പെടും മുൻപ് എന്തു കൊണ്ട് ഗവർണർ വിശദീകരണം ചോദിച്ചില്ല എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തെരുവിൽ സംഘർഷമായാൽ ഇതേ ഗവർണർ തന്നെ പറയും ക്രമസമാധാനം തകർന്നൂവെന്ന് .ഗവർണർ കേന്ദ്രത്തിൻ്റെ ഏറാൻ മൂളികളെ വെക്കാൻ സേർച്ച് ചെയ്യുന്നു എന്നും വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാൻ ബി.ജെ.പി ഗവർണർമാരിലൂടെ ശ്രമിക്കുന്നു എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു .

അതോടൊപ്പം മാധ്യമങ്ങളെ വിവേചനപരമായി കാണുന്നത് ശരിയാണോ,ആരിഫ് മുഹമദ് ഖാൻ ഗവർണർ ആണോ രാജാവാണോ , വാർത്താ സന്മേളനത്തിൽ കൈരളിയെയും ജയ്‌ഹിന്ദിനെയും മാറ്റി നിർത്തിയതിന് എന്തിന് , ഈ ഗവർണറേ കോൺഗ്രസിന് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ല എന്നും കെ മുരളീധരൻ പറഞ്ഞു .സുധാകരൻ ഗവർണറെ ന്യായീകരിച്ച സംഭവത്തിൽ അദ്ദേഹത്തോടെ ചോദിക്കണമെന്നും മുരളീധരൻ പറഞ്ഞു .

അതേസമയം ഗവർണറുടെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണക്കാൻ കഴിയില്ല എന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . ഗവർണർ രാഷ്ട്രീയ അജണ്ട വെച്ച് ഇടപെടുന്നുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ല.ജനാധിപത്യപരമായ രീതിയിൽ ഇതിനെതിരെ പ്രതിഷേധിക്കും എന്ന് അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here