Tiger: ചീരാലില്‍ വീണ്ടും കടുവയിറങ്ങി; പ്രദേശത്ത് രാപ്പകല്‍ സമരം തുടരുന്നു

വയനാട്(Wayanad) ചീരാലില്‍ തുടരുന്ന കടുവാ ആക്രമണങ്ങള്‍ക്കെതിരെ(Tiger attack) രാപ്പകല്‍ സമരം തുടരുന്നു.ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് സമരം. കഴിഞ്ഞ ദിവസവും കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തിരുന്നു.

ചീരാലില്‍ കഴിഞ്ഞ ഒരുമാസക്കാലമായി തുടരുന്ന കടുവാ ആക്രമണങ്ങളെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത്.പഴേരിയില്‍ ഇബ്രാഹിമിന്റെ പശുവിനെ ഇന്നലെ രാത്രി കടുവ ആക്രമിച്ച് കൊന്നു.സമീപത്തെ രണ്ട് പശുക്കള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.ഇന്നലെ രാത്രി തന്നെ നാട്ടുകാര്‍ ഗൂഡല്ലൂര്‍ ബത്തേരി അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. കുംകിയാനകളെ എത്തിച്ച് തിരച്ചില്‍ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.

20 നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേ മുപ്പതെണ്ണം കൂടി സ്ഥാപിക്കും.വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവും നടത്തുന്ന തിരച്ചിലുകള്‍ക്കിടയിലും കടുവാ ആക്രമണങ്ങള്‍ തുടരുകയാണ്. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാവിലെ ആരംഭിച്ച ജനങ്ങളുടെ പ്രതിഷേധ രാപ്പകല്‍ സമരം തുടരുകയാണ്.

കടുവയെ എത്രയും വേഗം പിടികൂടാന്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തി മയക്കുവെടി വെക്കാനാണ് ഒടുവിലുള്ള തീരുമാനം.

അതേസമയം, കൃഷ്ണഗിരിയിലും ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. അന്‍പതംഗ വനപാലക സംഘമാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News