കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകും : കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ

ഗവർണറുടെ നടപടിയിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകും എന്ന് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ .
എന്തു മറുപടിയാണ് നൽകേണ്ടത് എന്നറിയില്ല , തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക ,നടപടിക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ട് ,
നടപടി സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും എന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു .

വൈസ് ചാൻസലറെ മാറ്റിയാൽ VC യും PVC യും ഇല്ലാത്ത അവസ്ഥ വരും,KTU വിധി എല്ലാവർക്കും ബാധകമാകും എന്നാണ് കരുതുന്നത് ,
നിയമവശം തനിക്കറിയില്ല , സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല ,താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്
കേരളത്തിൽ ആദ്യഘട്ടത്തിൽ U G C നിയമം പാലിച്ചിരുന്നില്ല,പഴയ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരുന്നത് എന്നും കണ്ണൂർ വി സി കൂട്ടിച്ചേർത്തു .

അതോടൊപ്പം നിരവധി തവണ ക്രിമിനല്ലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News