വിസി നിയമനത്തില്‍ ഗവര്‍ണര്‍ മലക്കംമറിഞ്ഞെന്ന് വ്യക്തം : രേഖകൾ കൈരളി ന്യൂസിന്

വിസി നിയമനത്തില്‍ ഗവര്‍ണര്‍ മലക്കംമറിഞ്ഞെന്ന് വ്യക്തമാകുന്നു. നേരത്തെ സെർച്ച് കമ്മിറ്റി രൂപീകരണത്തെ ന്യായീകരിച്ച് ഗവർണർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരണത്തെ ഗവർണർ ന്യായീകരിച്ചിരുന്നു.

ചീഫ് സെക്രട്ടറി സെർച്ച് കമ്മിറ്റിയിൽ അംഗമാകുന്നത് നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും ഗവർണർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നതായി രേഖകള്‍ പുറത്ത് വരുന്നു . ഡോ രാജശ്രീയുടെ നിയമനവും ആയി ബന്ധപ്പെട്ട കേസിലാണ് സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നത് . ഗവർണർ നിലപാട് മാറ്റിയത് ഒരു മാസത്തിനുളളിലാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here