Vythiri: വൈത്തിരിയില്‍ ജനവാസ മേഖലയിലെ കാട്ടാനക്കൂട്ടത്തെ കാട് കയറ്റി

വയനാട് വൈത്തിരിയില്‍(Vythiri) ജനവാസ മേഖലയില്‍ നിന്ന് കാട്ടാനകൂട്ടത്തെ തുരത്തി കാട് കയറ്റി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഏഴംഗസംഘത്തെയാണ് കാട്ടിലേക്ക് തിരിച്ചയച്ചത്.

ഒരുമാസത്തോളമായി ജനവാസ മേഖലയില്‍ ശല്യക്കാരാണ് ഇവര്‍. നിരവധി പേരുടെ കൃഷി നശിപ്പിച്ചു. ജീവനും സ്വത്തിനും ഭീഷണിയായതോടെ കാട്ടാനകളെവനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.വൈത്തിരി പഞ്ചായത്തും സര്‍വകക്ഷി സംഘവും സൗത്ത് വയനാട് ഡി എഫ് ഒക്ക് നിവേദനം നല്‍കുകയും ചെയ്തു.തുടര്‍ന്നാണ് വനപാലകരും ആര്‍ ആര്‍ ടി സംഘവും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനകളെ കാട് കയറ്റിയത്.

വനാര്‍ത്തികളിലെ വൈദ്യുതി വേലികള്‍ തകര്‍ന്നതാണ് കാട്ടാന ശല്യത്തിന് കാരണം.ജനകീയ പങ്കാളിത്തതോടെ വൈദ്യുത വേലി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് അതി രൂക്ഷമാണ് വൈത്തിരിയില്‍ വിവിധയിടങ്ങളില്‍ കാട്ടാന ശല്യം.പലയിടത്തും പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല.ഇതോടെയാണ് പ്രതിരോധ സംവിധാനങ്ങളൊരുക്കാന്‍ പഞ്ചായത്ത് തന്നെ മുന്നിട്ടിറങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here