Kumari; പന്ത്രണ്ട് തലമുറ കാത്തിരുന്നവൾ എത്തി;ഹൊറർ മൂഡിൽ ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ട്രെയ്‌ലർ

പന്ത്രണ്ട് തലമുറ കാത്തിരുന്നവൾ ആണോ ഒരു പഴയ തറവാട്ടിൽ വലതുകാൽ കുത്തി കയറുന്ന ‘കുമാരി’? (Kumari) മണിച്ചിത്രത്താഴിലെ ശോഭനയുടെ നാഗവല്ലിക്കും അനന്തഭദ്രത്തിലെ കാവ്യാ മാധവന്റെ ഭദ്രയ്ക്കും ശേഷം ഹൊറർ മൂഡിൽ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രത്തിൽ നായികയാവുന്നത് ഐശ്വര്യ ലക്ഷ്മിയാണ് (Aishwarya Lekshmi). ചിത്രത്തിന്റെ ഉദ്വേഗം നിറയുന്ന ട്രെയ്‌ലർ പുറത്തിറങ്ങി.

അഭിനേത്രി എന്നതിനപ്പുറം സിനിമാ നിർമാണത്തിലും പങ്കാളിയാകുന്ന ഐശ്വര്യാ ലക്ഷ്മിയുടെ ആദ്യ ചിത്രമാണ് ‘കുമാരി’. പൃഥ്വിരാജ് ചിത്രം ‘രണം’ സംവിധാനം ചെയ്ത നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, സ്വാസിക, ശിവജിത് പദ്മനാഭൻ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഫസൽ ഹമീദും നിർമൽ സഹദേവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ (Prithviraj Productions) ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബർ 28ന് തിയേറ്ററുകളിലെത്തും.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News