ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും : സത്യപ്രതിജ്ഞ ഇന്ന്

ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും . മുഖ്യ എതിരാളിയും പൊതുസഭാ നേതാവുായ പെന്നി മോർഡന്റ് പിൻമാറിയതോടെയാണ് 42കാരനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്.

ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടവും ഋഷി സുനകിന് ലഭിക്കും. മത്സരത്തിൽ നിന്ന് പിൻമാറിയതായി പെന്നി മോർഡന്റ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി സുനക്, ബോറിസ് ജോൺസന്റെ രാജിക്ക് പിന്നാലെ അധികാരമേറ്റ ലിസ് ട്രസും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സാമ്പത്തിക നയങ്ങളുടെ പേരിൽ രൂക്ഷവിമർശനം നേരിട്ടതോടെയായിരുന്നു ലിസ് ട്രസിന്റെ രാജി.

ഹോം സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്, മുൻ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സ്യുവെല്ല ബ്രേവർമാൻ, ട്രേഡ് സെക്രട്ടറി കെമി ബാഡനോഷ്, നോർത്ത് ഈസ്റ്റ് കേംബ്രിഡ്ജ്‌ഷെയർ എം.പി സ്റ്റീവ് ബാർക്ലേ, മുൻ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് തുടങ്ങിയവർ അടക്കം 146 എം.പിമാർ ഋഷിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here