Nimisha Sajayan; ഹോട്ട് ലുക്കിൽ ഗ്ലാമറസ്സായി നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ

നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ. മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.

 എന്നാൽ നിമിഷയും ബോൾഡ് ലുക്കിലേക്കു ചുവടുവച്ചു കഴിഞ്ഞു. എന്നാൽ മോഡേൺ ആവാതെ തന്റെ നാടൻ ലുക്ക് നിലനിർത്തി തന്നെയാണ് നിമിഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് (തുടർന്ന് വായിക്കുക)

സാരി, നാടൻ ബ്ലൗസും സ്കർട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോൾഡ് ഫോട്ടോഷൂട്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ലു കേസ് വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രമെന്ന് ആരാധകരും പറയുന്നു.അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫർ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്.

 തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഒരു തെക്കൻ തല്ലു കേസ്' വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രം

 മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളിൽ ഒന്നാണ് നടി നിമിഷ സജയന്റേത് (Nimisha Sajayan). തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിമിഷ പ്രേക്ഷകരുടെ മനം കവർന്നത്. തീർത്തും നിഷ്കളങ്കയായ നായികാ കഥാപാത്രമെങ്കിൽ അത് നിമിഷ ഭദ്രമാക്കും

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂ ചലച്ചിത്രരംഗത്ത് എത്തിയ നിമിഷ സിനിമയിലെ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചിരുന്നു.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, മാലിക്ക്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കൈയ്യടി നേടിയ താരമാണ് നിമിഷയ അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

റോഷൻ മാത്യു നായകനായി എത്തുന്ന ചേരയാണ് നിമിഷയുടെ അടുത്ത സിനിമ.നിമിഷയുടെ ഇൻസ്റ്റാഗ്രാം ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നാടൻ ലുക്ക് ഒക്കെ മാറ്റി കിടിലൻ ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News