പണിമുടക്കി ‘വാട്സാപ്പ്’; സന്ദേശങ്ങൾ കൈമാറാൻ സാധിക്കാതെ ഉപയോക്താക്കൾ

ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ പണിമുടക്കി.വാട്സാപ്പ് സെർവറുകൾ തകരാറിൽ. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവർത്തനം നിലച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറാനാവുന്നില്ല.
ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിക്കുകയാണിപ്പോൾ.

സെർവർ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്.എന്താണ് വാട്സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.
മെയ് മാസത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏതാനും മണിക്കൂർ വാട്സാപ്പ് പ്രവർത്തന രഹിതമായി. #whatsappdown എന്ന ഹാഷ്ടാഗിൽ ഉപഭോക്താക്കൾ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രെൻഡിങ്ങായി.

അതേസമയം, ഉടൻതന്നെ പ്രശ്‌നം പരിഹരിച്ച് സേവനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News