Mumbai: പടക്കത്തെ ചൊല്ലിയുള്ള തര്‍ക്കമെത്തിയത് കൊലപാതകത്തില്‍; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ കേസ്

പടക്കത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ കേസെടുത്തു(case). മുംബൈയില്‍(Mumbai) ശിവാജി നഗറിലാണ് കഴിഞ്ഞ ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ തര്‍ക്കം മൂത്ത് കയ്യാങ്കളിയിലായതോടെയാണ് 21 കാരനായ നയിഡുവിനെ ചവിട്ടുകയും തള്ളുകയും കഴുത്തില്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

ദീപാവലി ആഘോഷത്തിന്റെ(Diwali celebration) ഭാഗമായി വഴിയരികില്‍ ഗ്ലാസ് കുപ്പിയില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ഗുരുതരമായ പരിക്കേറ്റ നയിഡുവിനെ രാജാവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മറ്റൊരു പ്രതിയായ 12 വയസ്സുകാരനെ പൊലീസ് തിരയുകയാണ്.

ശിവാജി നഗറിലെ മൈതാനം മുറിച്ചു കടക്കുന്നതിനിടെയാണ് 12 വയസ്സുകാരന്‍ ഗ്ലാസ് കുപ്പിയില്‍ പടക്കം പൊട്ടിക്കുന്നതായി നായിഡു കണ്ടത്. മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുമെന്നതിനാല്‍ കുപ്പി ഉപയോഗിക്കരുതെന്ന് നായിഡു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ പെട്ടെന്ന് പ്രകോപിതനായ കുട്ടി ഉടനെ തന്നെ കൂട്ടുകാരെയും കൂട്ടി നായിഡുവിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. അക്രമത്തിനിടെ 15 വയസ്സുകാരനാണ് കത്തി പുറത്തെടുത്ത് നായിഡുവിന്റെ കഴുത്തില്‍ കുത്തിയത്. ഇതാണ് മരണത്തിന് കാരണമായത്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here