ADVERTISEMENT
കോര്‍ട്ടിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. താന്‍ വിരമിച്ചിട്ടില്ല എന്നാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന പറയുന്നത്.
”ഞാന്‍ വിരമിച്ചിട്ടില്ല. തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്റെ വീട്ടിലേക്ക് നിങ്ങള്‍ക്ക് വരാം. അവിടെ എനിക്കൊരു കോര്‍ട്ട് ഉണ്ട്”, സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് സെറീനയുടെ വാക്കുകള്‍.
യുഎസ് ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കും എന്ന സെറീന സ്ഥിരീകരിച്ചില്ലെങ്കിലും പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞാണ് താരം കോര്‍ട്ട് വിട്ടത്. വിരമിക്കലിനെ കുറിച്ച് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നില്ല. അടുത്ത ദിവസം ഉറക്കം ഉണര്‍ന്ന് കോര്‍ട്ടിലേക്ക് പോയ സമയം ഇനി ഞാന്‍ മത്സരിക്കുന്നില്ല എന്ന ചിന്ത വന്നത് വിചിത്രമായി തോന്നി എന്നാണ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ സെറീന പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.