ഉച്ചയൂണ് കുശാലാക്കാന്‍ വറുത്തരച്ച മീന്‍കറിയും കുമ്പളങ്ങാ പച്ചടിയും ആയാലോ

ഉച്ചയൂണിനൊപ്പം മീന്‍കറി കൂട്ടി കഴിക്കുന്നതാണ് മലയാളിയുടെ ശീലം. തേങ്ങ വറുത്തരച്ച മീന്‍ കറിയാകുമ്പോള്‍ സ്വാദ് ഇരട്ടിക്കും. ഒപ്പം കുമ്പളങ്ങാ കൊണ്ടൊരു പച്ചടി കൂടി ആയാല്ലോ. ഉച്ചയൂണ് കുശാലായി.

വറുത്തരച്ച മീന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ – 1/2 കിലോ
തേങ്ങ ചിരകിയത് – ഒരു മുറി
കുടംപുളി – 2 കഷ്ണം
ചുവന്നുള്ളി – 10
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 2
തക്കാളി – 1
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 3/4 ടീസ്പൂണ്‍
ഉലുവ – 1 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

കുടംപുളി അല്‍പം വെള്ളത്തില്‍ ഇട്ട് വെക്കുക. ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച ശേഷം തേങ്ങ ചിരകിയത്, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ചുവക്കെ വറുക്കുക. നന്നായി മൂത്തു വരുമ്പോള്‍ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്ന വരെ മൂപ്പിക്കുക. അല്‍പം തണുത്ത ശേഷം വറുത്ത തേങ്ങാക്കൂട്ട് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ചട്ടി ചൂടാക്കി എണ്ണയൊഴിച്ചു ഉലുവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്തു വരുമ്പോള്‍ അരച്ച മസാലയും ആവശ്യത്തിന് വെള്ളവും, കുടംപുളിയും ചേര്‍ത്ത് കൊടുക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മുറിച്ച തക്കാളി, കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. വെന്ത് ചാറു കുറുകി വരുമ്പോള്‍ മേലെ കറിവേപ്പില തൂകി അടുപ്പില്‍ നിന്നും മാറ്റാം.

തേങ്ങ വറുത്തരച്ച മീൻകറി || Varutharacha Meen Curry || Kerala Fish Curry ||  Rcp:167 - YouTube

കുമ്പളങ്ങ പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍

കുമ്പളങ്ങ – കാല്‍ കിലോ
തേങ്ങ ചിരകിയത് – 1/2 കപ്പ്
തൈര് – 3/4 കപ്പ്
ചുവന്നുള്ളി – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
കടുക് – 2 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങ വളരെ ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, 1 കപ്പ് വെള്ളം പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക. തേങ്ങ, ജീരകം, കടുക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. കുമ്പളങ്ങ വെന്തു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റി ചൂട് മാറും മുന്‍പ് തന്നെ അതിലേക്ക് അരച്ച തേങ്ങാക്കൂട്ട്, തൈര് ചേര്‍ത്ത് യോജിപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, ചുവന്നുള്ളി അരിഞ്ഞത്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ചു കറിയില്‍ ചേര്‍ക്കുക.

Indulge...: Kumbalanga Pachadi | Winter Melon Pachadi | Ash Gourd Pachadi |  Kerala Onam Sadhya Recipes

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel