ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ വൻപ്രതിഷേധം

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ വൻപ്രതിഷേധം. ഇടത് വിദ്യാർത്ഥി, അധ്യാപക, അനധ്യാപക സംഘടനകൾ സംയുക്തമായി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.

ചാൻസലറിസം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കാലടി സംസ്കൃത സർവകലാശാലയിൽ വൻപ്രതിഷേധം ഉയർന്നത്. എസ്എഫ്ഐയും ഇടതുപക്ഷ അധ്യാപക അനധ്യാപക സംഘടനകളും സംയുക്തമായായിരുന്നു പ്രതിഷേധം. ക്യാമ്പസിൽ നിന്നും ആരംഭിച്ച് കാലടി ടൗൺ ചുറ്റിയ മാർച്ചിൽ ആയിരത്തോളം പേർ അണിനിരന്നു. കേരളത്തിലെ ഭരണ സംവിധാനത്തെ അടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് മാർച്ചിന് അഭിവാദ്യം ചെയ്തുകൊണ്ട് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം പറഞ്ഞു. സർവകലാശാലകളിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ആർഎസ്എസിന്റെ കുൽസിത ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു :

സർവ്വകലാശാല കവാടത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലവും കത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News