Sunil P Ilayidam: ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളെ കേരളത്തില്‍ നടപ്പാക്കാന്‍ ഗവര്‍ണറിലൂടെ ശ്രമിക്കുന്നു: സുനില്‍ പി ഇളയിടം

ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളെ കേരളത്തില്‍ നടപ്പാക്കാന്‍ ഗവര്‍ണറിലൂടെ(Governor) ശ്രമിക്കുന്നെന്ന് സുനില്‍ പി ഇളയിടം(Sunil P Ilayidam). കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ ഇടപെടാനോ തങ്ങള്‍ക്ക് അനുകൂലമായ ഏതെങ്കിലും കാഴ്ചപ്പാട് രൂപപ്പെടുത്താനോ ഹിന്ദുത്വ ശക്തികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കേരളത്തെയാകെ കലാപ കലുഷിതമാക്കാനുള്ള ആസൂത്രിതമായ ശ്രമം വാസ്തവത്തില്‍ ഇതിന് പിന്നിലുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആകമാനം തകര്‍ക്കുന്നതിനുള്ള രാഷ്ട്രീയ നീക്കമായിട്ട് ഇത് മാറുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

കേരള സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധ നല്‍കിയത് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റുകയെന്നതാണ്. ഇതേ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ അട്ടിമറിയ്ക്കാന്‍ മറ്റൊരു വിഭാഗം ശ്രമിയ്ക്കുന്നത്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളെ കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പരോക്ഷമായ, കുറുക്കു വഴിയിലൂടെയുള്ള ഒരു നീക്കമാണിത്. കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷമായി അതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. അമിതാധികാരത്തോടെ ഇടപെടാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നം കൂടിയാണിതെന്നും സുനില്‍ പി ഇളയിടം വ്യക്തമാക്കി.

രാജി വയ്ക്കാന്‍ പറയാനുള്ള അവകാശം ചാന്‍സലര്‍ പദവിയ്ക്കില്ല. കൊളോണിയല്‍ ഭരണസംവിധാനത്തിന്റെ ഒരവശിഷ്ടമെന്ന പോലെ ഗവര്‍ണറെന്ന ആലങ്കാരിക പദവിയെ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളുടെ അധികാരത്തിലും മുകളിലുള്ള ഒന്നായി സ്വയം സങ്കല്‍പ്പിച്ച് അത് നടപ്പാക്കാനായി മുതിരുന്നത് ജനാധിപത്യഹിതത്തിനെതിരായ വലിയ കടന്നാക്രമണമാണെന്നും സുനില്‍ പി ഇളയിടം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel