ഗവര്‍ണര്‍ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിക്കുന്നത് : കേരള പ്രവാസി സംഘം | Governor

കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യഥാർത്ഥത്തിൽ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന്‌ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്നോളം ഒരു ഗവർണറും ഇത്രത്തോളം തരംതാഴ്ന്നിട്ടില്ല. ഇർഫാൻ ഹബീബ് എന്ന വന്ദ്യവയോധികനെ ഗുണ്ടയെന്ന് വിളിച്ച ഇദ്ദേഹം ഗവർണർ പദവിയുടെ ഭരണഘടനാ അനുസൃത അന്തസ് തകർത്തു കളഞ്ഞിരിക്കുകയാണ്.

പത്ര സമ്മേളനത്തിൽ നിന്ന് നാല് മാധ്യമങ്ങളെ വിലക്കിയ സംഭവവും ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയിൽ പൊതു ശമ്പളം പറ്റുന്ന പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു മാധ്യമ വിലക്ക്.

തനിക്ക് ഹലേലൂയ്യ പാടുന്ന മാധ്യമങ്ങൾ മാത്രമെ താൻ നടത്തുന്ന വാർത്താ സമ്മേളനത്തിൽ പാടുള്ളു എന്ന നിലപാടിനെ മുഖ്യധാരാമാധ്യമങ്ങൾ തള്ളിപ്പറയാതിരിക്കുന്നതും പ്രതിഷേധാർഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like