
സംസ്ഥാനത്തെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ മിന്നല്‍ പരിശോധന; റിസോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍
വര്‍ക്കലയില്‍(Varkala) റിസോര്‍ട്ടുകളില്‍ പൊലീസിന്റെ(police) മിന്നല്‍ പരിശോധന. സ്‌കൈ ലോഞ്ച് റിസോര്‍ട്ടില്‍ അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയര്‍ ബോട്ടിലുകള്‍ പൊലീസ് പിടികൂടി. രണ്ട് റിസോര്‍ട്ട് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും റിസോര്‍ട്ട് പൊലീസ് പൂട്ടിക്കുകയും ചെയ്തു. റിസോര്‍ട്ട് ഉടമ നിയാസിനെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
വര്‍ക്കല ബ്ലാക്ക് ബീച്ചില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാം ട്രീ റിസോര്‍ട്ടില്‍ നിന്നും കഞ്ചാവും വിദേശ മദ്യവും പൊലീസ് പിടിച്ചെടുത്തു. റിസോര്‍ട്ടില്‍ നിന്നും കോയമ്പത്തൂര്‍ സ്വദേശികളായ തന്‍സില്‍, സഞ്ജീവ്, രാജ്കുമാര്‍, അഭിലാഷ് എന്നീ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റിസോര്‍ട്ട് ഉടമയായ ശംഭു എന്നു വിളിക്കുന്ന തിലകന്‍ എതിരെയും കേസേടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ലഹരിവസ്തുക്കളുടെ വിപണനത്തിലും ഉപയോഗത്തിലും കുപ്രസിദ്ധി നേടിയ ബ്ലാക്ക് ബീച്ചിലെ പാം ട്രീ റിസോര്‍ട്ടില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം പതിവാണ്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് നിശാന്തിനി ഐപിെസും ഭര്‍ത്താവ് രാജമാണിക്യം ഐഎഎസും ഈ റിസോര്‍ട്ടില്‍ താമസിച്ചു മടങ്ങവേ വര്‍ക്കല ഗസ്റ്റ് ഹൗസിന് സമീപം വച്ച് അവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി തട്ടി അപകടവും ഉണ്ടാക്കിയിരുന്നു. റിസോര്‍ട്ട് ഉടമയുടെ ഇത്തരം ഉന്നത ബന്ധങ്ങളാണ് ലൈസന്‍സ് പോലും ഇല്ലാതെ ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന അക്ഷേപം വ്യാപകമാണ്.
റിസോര്‍ട്ട് ഉടമയുടെ ഭാര്യ വര്‍ക്കലയിലെ വാര്‍ഡ് മെമ്പര്‍ കൂടിയാണ്. വര്‍ക്കല, അയിരൂര്‍ പോലീസ് സ്റ്റേഷനുകള്‍ സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത്. വര്‍ക്കല എസ് എച്ച്. ഒ സനോജ് അയിരൂര്‍ എസ് എച്ച് ഒ ജയസനില്‍ എന്നിവര്‍ റെയിഡിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here