ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് റീമേക്ക് ട്രെയിലർ ഔട്ടായി

സംസ്ഥാനചലച്ചിത്ര പുരസ്കാരം ഉൾപ്പടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് റീേമക്ക് ട്രെയിലർ എത്തി. നിമിഷ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് ഐശ്വര്യ രാജേഷ് ആണ്. സംവിധായകൻ ആ‍ർ.‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ.

രാഹുൽ രവീന്ദ്രനാണ് സുരാജ് അവതരിപ്പിച്ച വേഷത്തിലെത്തുക. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന് തന്നെയാണ് തമിഴിലും ചിത്രത്തിന്റെ പേര്. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. കലാ സംവിധാനം രാജ്കുമാര്‍, തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. ജെറി സിൽവസ്റ്റർ ആണ് സംഗീതം. ലിയോ ജോൺ പോൾ എഡിറ്റിങ്.

മലയാളത്തിൽ ജിയോ ബേബിയായായിരുന്നു സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. നിമിഷ സജയൻ–സുരാജ് വെഞ്ഞാറമ്മൂട് ജോഡികളുടെ അഭിനയപ്രകടനം സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവരായിരുന്നു നിർമാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News