
ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫില്‍(UDF) ഭിന്നത. ഗവര്‍ണറെ ന്യായീകരിച്ച വി.ഡി.സതീശനെയും(V D Satheesan) കെ.സുധാകരനെയും(K Sudhakaran) തള്ളി കെ.മുരളീധരന്‍(K Muraleedharan). കെ സി വേണുഗോപാല്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നും മുരളീധരന്‍.ഗവര്‍ണറെ പിന്തുണക്കാന്‍ ആകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ തിടുക്കം കാട്ടിയെന്ന പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ നേതാവ്് പിജെ. കുര്യനും രംഗത്തെത്തി.
ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷ കെ.സുധാകരന്റെയും വെമ്പല്‍. ഗവണറുടെ കാവിവത്്ക്കരത്തെപ്പോലും കെ.സുധാകരന്‍ കഴിഞ്ഞ ദിവസം ന്യായികരിച്ചു. എന്നാല്‍, വി.ഡി.സതീശനെയും കെ.സുധാകരനെയും പ്രതികരണങ്ങളെ തള്ളുകയാണ് കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍.
ഗവര്‍ണര്‍ക്ക് പിന്തുണക്കാന്‍ ആകില്ലെന്ന് മുസ്ലീം ലീഗ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഗവര്‍ണറുടെ നടപടികളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ. കുര്യനും വിമര്‍ശിച്ചു.
സര്‍വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ബിജെപി അജണ്ടയെ സങ്കുചിത ലാഭത്തിനായി പ്രതിപക്ഷനേതാവും കെപസിസി അധ്യക്ഷനും ന്യായീകരിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് യുഡിഎഫിനുള്ളിലുള്ളത്. കോണ്‍ഗ്രസിനുള്ളിലും ഇക്കാര്യത്തില്‍ ഭിന്നതയുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here