ADVERTISEMENT
കോയമ്പത്തൂര്‍(Coimbatore) സ്‌ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു ആദ്യ എഫ്‌ഐആര്‍. കേസിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ(UAPA) ചുമത്തിയത്.
വര്‍ഗീയ കലാപമാണ് പ്രതികളുടെ ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വി ബാലകൃഷ്ണന്‍ വ്യക്തമാക്കി. 20 പേരെ ചോദ്യം ചെയ്തു. മറ്റാരെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു. ചോദ്യം ചെയ്യലും പരിശോധനയും തുടരുകയാണെന്നും പിടിയിലായവരുടെ സംഘടനാ ബന്ധങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമാറി വന്നതാണ്. എല്ലാവരെയും തിരിച്ചറിഞ്ഞു. അന്വേഷണ സംഘം വിപുലീകരിച്ചു.അറസ്റ്റില്‍ ആയവരില്‍ ചിലര്‍ കേരളത്തില്‍ പോയിട്ടുണ്ട് സന്ദര്‍ശന വിവരങ്ങള്‍ ശേഖരിക്കുകയാണ്. 75 കിലോ സ്‌ഫോടക വസ്തുക്കള്‍ ആണ് കിട്ടിയതെന്ന് കമ്മിഷണര്‍ വിശദീകരിച്ചു.
പിടിയിലായവരില്‍ മൂന്നു പേര്‍ ജമീഷ മുദ്ദീന്റെ വീട്ടില്‍ നിന്നും വസ്തുക്കള്‍ കൊണ്ടുപോകാന്‍ സഹായിച്ചിരുന്നു. ഗ്യാസ് സിലിണ്ടര്‍, മറ്റു ചില സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് ഇവര്‍ മുറിയില്‍ നിന്ന് പുറത്തെത്തിച്ചത്. 75 കിലോ സ്‌ഫോടക വസ്തുക്കളാണ് പൊലിസ് ജമീഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, ആരാധനാലയങ്ങള്‍ക്ക് സുരക്ഷ കര്‍ശനമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.