റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം

റെഡ്മിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ ഉടൻ ആഗോള വിപണിയിലെത്തും. വെയ്ബോയിൽ ഫോണിന്റെ ടീസർ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബറിൽ തന്നെ ഈ ഫോണുകൾ ആഗോള വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആകെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ എത്തുന്നതെന്നാണ് സൂചന. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. എന്നാൽ ഫോണുകൾ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കുമെന്ന് ഉള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. മീഡിയടെക് ഡൈമൻസിറ്റി 1080 SoC പ്രോസസ്സർ 210 വാട്ട്സ് ഫാസ്റ്റ് ചാർജിങ് എന്നിവയാകും ഫോണിന്റെ പ്രധാന ആകർഷണങ്ങൾ എന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച റെഡ്മി നോട്ട് 12 ഫോണിന് 67 വാട്ട്സ് ഫാസ്റ്റ് ചാർജിങ്, റെഡ്മി നോട്ട് 12 പ്രോ ഫോണിന് 120 വാട്ട്സ് ഫാസ്റ്റ് ചാർജിങ്, റെഡ്മി നോട്ട് 12 പ്രോ+ 210 വാട്ട്സ് ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെയായിരിക്കും ഉണ്ടാകുകയെന്നാണ് സൂചന. ഫോണിന് 5,000 mAh ബാറ്ററിയാണ് ഉണ്ടായിരിക്കുക. അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 1080 SoC പ്രോസസ്സർ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.

അതേസമയം ഷയോമി 12 ടി സീരീസ് ഫോണുകൾ കഴിഞ്ഞ ദിവസം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. വൻ ശ്രദ്ധയാണ് ഫോണിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ വിപണിയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 8 കെ വീഡിയോ റെക്കോർഡിങ്, 120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യം എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഷയോമി 12 ടി, ഷയോമി 12 ടി പ്രൊ ഫോണുകളാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഈ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി കെ 50 അൾട്രാ ഫോണുകൾക്ക് സമാനമായ ഡിസൈനിലാണ് ഷയോമി 12 ടി സീരീസിലെ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഇരുഫോണുകൾക്കും 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1200 നിറ്റ്സും ടച്ച് സംബ്ലിങ് റേറ്റ് 480 Hz സും ആണ്. ഇരു ഫോണുകൾക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ഉണ്ട്.’

ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകളിലും പ്രോസസ്സറിലുമാണ്. ഇരുഫോണുകൾക്കും ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഉള്ളത്. 108 മെഗാപിക്സൽ സാംസങ് ഇസ്കോസെൽ സെൻസർ, ഒരു 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, ഒരു 2 മെഗാപിക്സൽ മാക്രോ സ്നാപ്പർ എന്നിവയാണ് ഷയോമി 12 ടി ഫോണിലെ ക്യാമറ. അതേസമയം ഷയോമി 12 ടി പ്രൊ ഫോണിലെ ക്യാമറകൾ 200 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ്.

ഷയോമി 12 ടി ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 8100 എസ്ഓസി പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 8 ജിബി റാമും 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഉള്ളത്. അതേസമയം ഷയോമി 12 ടി പ്രൊ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജൻ 1 പ്രൊസസ്സറാണ് ഉള്ളത്. ഇരു ഫോണുകൾക്കും 120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. രണ്ട് ഫോണുകളും 5G കണക്റ്റിവിറ്റി, Wi-Fi 6, ബ്ലൂടൂത്ത് 5.2 എന്നീ സൗകര്യങ്ങളും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here