
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ(Eldhose Kunnappilly) മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍(High court) ഹര്‍ജി നല്‍കും. തെളിവുശേഖരണത്തിനായി എല്‍ദോസിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ഹര്‍ജിയില്‍ വ്യക്തമാക്കും. ബലാല്‍സംഗം , വധശ്രമം എന്നിവയ്ക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക. അന്വേഷണവുമായി സഹകരിക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥകളില്‍ പ്രധാനം. എന്നാല്‍ ചോദ്യം ചെയ്യലുമായോ അന്വേഷണവുമായോ എല്‍ദോസ് കുന്നപ്പിള്ളി സഹകരിക്കുന്നില്ല. മാത്രവുമല്ല ബലാല്‍സംഗത്തിന്നും വധശ്രമത്തിനും മതിയായ തെളിവുകളുണ്ട്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം.
എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ ഈ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അടുത്ത ദിവസം ഇത് സംബന്ധിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here