പിഎസ്ജിയും ചെല്‍സിയും ഇന്നിറങ്ങുന്നു | UEFA Champions League

യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ചെൽസി ഇന്നിറങ്ങുന്നു. പിഎസ്ജി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. ചാംപ്യൻസ് ലീഗിൽ ഹാട്രിക് ജയം തേടിയാണ് ചെൽസി ഇറങ്ങുന്നത്.

ഓസ്ട്രിയൻ ക്ലബ്ബ് ആർബി സാൽസ്‌ബെർഗിനെതിരെ ജയിച്ചാൽ നീലപ്പടയ്ക്ക് അവസാന പതിനാറിൽ സ്ഥാനമുറപ്പ്. സമനിലയോ തോൽവിയോ എങ്കിൽ ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ നിർണായകം.

രാത്രി പത്തേകാലിന് സാൽസ്‌ബെർഗിന്റെ റെഡ്ബുൾ അറീനയിലാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനിറങ്ങുന്ന പിഎസ്ജിക്ക് ഇസ്രായേൽ ക്ലബ്ബ് മക്കാബി ഹൈഫയാണ് ഇന്ന് എതിരാളികൾ. തുടരെ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയെങ്കിലും പിഎസ്ജിയുടെ പ്രീക്വാർട്ടർ സ്ഥാനത്തിന് വെല്ലുവിളിയില്ല.

ലിയോണൽ മെസി, നെയ്മർ, എംബപ്പെ ത്രയത്തിന്റെ കരുത്തിൽ മുന്നേറുന്ന പിഎസ്ജി, ജയത്തോടെ പ്രീക്വാർട്ടർ പ്രവേശനം ആധികാരികമാക്കാനാണ് ഒരുങ്ങുന്നത്.

സസ്‌പെൻഷനിലുള്ള മാർക്കോ വെരാറ്റി ഇന്ന് കളിക്കില്ല. പ്രീക്വാർട്ടർ ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് എവേമത്സരത്തിൽ ഇന്ന് ബൊറൂസ്യ ഡോർട്ട്മുണ്ടാണ് എതിരാളികൾ. ഗോളടിയന്ത്രം ഏർളിംഗ് ഹാളണ്ടിൽ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്.

നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡും വിജയവഴി തേടിയാണ് ഇറങ്ങുന്നത്. ആർബി ലെയ്പ്‌സിഗാണ് എതിരാളികൾ. എല്ലാ മത്സരങ്ങളും രാത്രി പന്ത്രണ്ടരയ്ക്കാണ്. മറ്റ് മത്സരങ്ങളിൽ യുവന്റസ്, ബെൻഫിക്കയെയും സെവിയ്യ കോപ്പൻഹേഗനെയും മിലാൻ ഡൈനമോസാഗ്രബിനെയും നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News