വയനാട് മക്കിമലയിൽ കാട്ടാന ആക്രമണം | Wayanad

വയനാട് മക്കിമലയിൽ കാട്ടാനയുടെ ആക്രമണം. കണ്ണൂർ സ്വദേശി ഹഫീസും കുടുംബവും സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചു.കാറിന്റെ പിൻഭാഗം ഭാഗികമായി ആന തകർത്തു.യാത്രക്കാർക്ക് പരുക്കില്ല.വനപാലകർ എത്തി ആനയെ ഉൾക്കാട്ടിലേക്ക് തുരത്തി.

എംഡിഎംഎയുമായി കോളജ് വിദ്യാർഥി പിടിയിൽ

ഇടുക്കി തോപ്രാംകുടിയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎ യുമായി കോളജ് വിദ്യാർഥി പിടിയിൽ. എറണാകുളം ഗാന്ധിനഗർ പുത്തൻപുരക്കൽ മുഫാസിറാണ് മുരിക്കാശേരി പോലീസിൻ്റെ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് പോലീസ് സേനാപതിക്കവലക്ക് സമീപത്ത് നിന്നും മുഫാസിറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും പോയിന്റ് 5 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.

മയക്കുമരുന്ന് തോപ്രാംകുടി ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുവന്നതാണെന്നാണ് സൂചന. മയക്കുമരുന്നിന്റെ ഇടനിലക്കാരെ സംബന്ധിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here