Amou Haji: 50 വര്‍ഷത്തിലധികമായി കുളിക്കാത്തയാള്‍; ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്തയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്നറിയപ്പെടുന്നയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ സ്വദേശിയായ അമോ ഹാജി(Amou Haji) മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 94 വയസായിരുന്നു. 50 വര്‍ഷത്തിലധികമായി ഇയാള്‍ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്.

കുളിച്ചാല്‍ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭയം. കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേര്‍ന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്; 16 മരണം

ബംഗ്ലാദേശിലെ(Bangladesh) തീരപ്രദേശങ്ങളിലുണ്ടായ സിത്രങ്ങ്(Sitrang) ചുഴലിക്കാറ്റില്‍ 16 മരണം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചു. തെക്കന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു.

മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ ആളുകളും മരിച്ചത്. രണ്ടുപേര്‍ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുന്‍പ് തന്നെ ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here