‘എന്റെ അടുത്ത പടം ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാൾക്കൊപ്പം’; വരുന്നു എൽ‍ജെപി- മോഹൻലാൽ ചിത്രം

മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഏതാനും നാളുകളായി സജീവമാണ്. കഴിഞ്ഞ ദിവസം ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൊഡക്ഷൻസ് തങ്ങളുടെ ആദ്യ സിനിമയേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കൂടി നടന്നതോടെ എൽ‍ജെപി-മോഹൻലാൽ ആരാധകർ ആവേശത്തിലാണ്. ഇപ്പോൾ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ശ്ര​ദ്ധേയമാകുകയാണ്.

‘എന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശകരവും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നത്,’ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്. ഇരുവരുടേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോർട്ടുണ്ട്. ഷിബു ബേബി ജോണ്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കും. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, മോഹൻലാൽ എലോണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൊവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം ഡിജിറ്റൽ റിലീസ് ആയിരിക്കും എന്നായിരുന്നു പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here