Adam Zampa: ആദം സാമ്പയ്ക്ക് കൊവിഡ്; ശ്രീലങ്കക്കെതിരെ ഇറങ്ങുമോ എന്നതില്‍ സംശയം

ഓസീസ് സ്പിന്നര്‍ ആദം സാമ്പയ്ക്ക്(Adam Zampa) കൊവിഡ്(Covid) പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. കടുത്ത രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രീലങ്കക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന സൂപ്പര്‍ 12 മത്സരത്തില്‍ സാമ്പ കളിച്ചേക്കില്ല. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് ഇന്ന് ജയം അനിവാര്യമാണ്. എന്നാല്‍, സാമ്പ കളിച്ചില്ലെങ്കില്‍ അത് നിലവിലെ ചാമ്പ്യന്മാര്‍ക്ക് കടുത്ത തിരിച്ചടിയാവും. ഇന്ത്യന്‍ സമയം 4.30 ന് പെര്‍ത്തിലാണ് മത്സരം.

ഇന്നലെ ദക്ഷിണാഫ്രിക്ക-സിംബാബ്വെ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയെ തുടര്‍ന്ന് 9 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സിംബാബ്വെ ബാറ്റ് ചെയ്തു. പിന്നീട് രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും മഴ പെയ്തതോടെ മത്സരം ഏഴ് ഓവറാക്കി ചുരുക്കി. മത്സരം വീണ്ടും തുടങ്ങാനാകാതെ വന്നതോടെ റദ്ദാക്കാന്‍ അമ്പയര്‍ തീരുമാനിക്കുകയായിരുന്നു.

7 ഓവറില്‍ 64 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സ് എടുത്തുനില്‍ക്കെയാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here