പ്രചാരണച്ചൂടില്‍ ഹിമാചൽ പ്രദേശ് | Himachal Pradesh

ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം അവസാനിച്ചു. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഹിമാചലിൽ 68 അംഗ നിയമസഭയിലേക്ക് ബിജെപിയും കോൺഗ്രസും എല്ലാ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐഎം പതിനൊന്ന് സീറ്റുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള സീറ്റുകളിൽ ബിജെപിയെ പരാജയപെടുത്താനാണ് സിപിഐഎമ്മിന്റെ ശ്രമം. പതിവിനു വിപരീതമായി ശക്തമായ മത്സരം കാഴ്ചവച്ച് ആം ആദ്മിയും രംഗത്തുണ്ട്.

അധികാരത്തുടർച്ചയാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാണ് കോൺഗ്രസിന്റെ നീക്കം.അതേസമയം ബിജെപിയിലും കോൺഗ്രസിലും തമ്മിലടി രൂക്ഷമാണ്. നവംബർ 12 നാണ് 68 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here