
വർഷങ്ങള്‍ക്കു ശേഷം കലാലയത്തിന്‍റെ മുറ്റത്തെത്തി മലയാളത്തിന്‍റെ പ്രിയ നടൻ ജഗതി ശ്രീകുമാർ. മാർ ഇവാനിയോസ് കോളേജിന്‍റെ പൂർവ വിദ്യാർത്ഥി സംഘമത്തില്‍ മുഖ്യാതിഥിയായി ആണ് ജഗതി ശ്രീകുമാർ എത്തിയത്.
മനോഹരമായ കലാലയ ഓർമ്മകളിലേക്ക് വീണ്ടുമെത്തി മലയാളത്തിന്‍റെ സ്വന്തം ജഗതി ശ്രീകുമാർ. മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ അമിക്കോസ് സംഘടിപ്പിച്ച പൂർവവിദ്യാർത്ഥി സംഗമത്തിലാണ് അദ്ദേഹമെത്തിയത്. മലയാളത്തിന്‍റെ അതുല്യ നടനെ സദസ്സ് എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു.
ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, കെ ജയകുമാർ എന്നിവർ ജഗതി ശ്രീകുമാറിനെ ആദരിച്ചു. നടി പ്രിയങ്കയും ചടങ്ങിനെത്തിയിരുന്നു.മാർ ഇവാനിയോസിലെ പഠന കാലം ഗൃഹാതുരത്വമുണർത്തുന്നതാണെന്ന് സംവിധായകൻ എം എ നിഷാദ് പറഞ്ഞു.
മനോഹരമായ ഓർമ്മകളാണ് മാർ ഇവാനിയോസിലേതെന്ന് പ്രമുഖ തിരക്കഥാകൃത്ത് ചെറിയാൻ കല്‍പകവാടിയും പ്രതികരിച്ചു.ഗിരിദീപം കണ്‍വെൻഷൻ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് ഡോ മാത്യൂസ് മാർ പോളി കാർപ്പോസിനെ ആദരിച്ചു.മാർ ഇവാനിയോസ് കോളേജിലെ1949 മുതല്‍ ഇതുവരെയുള്ള പൂർവവിദ്യാർത്ഥി സംഗമമാണ് നടന്നത്. ഡൗണ്‍ മെമ്മറി ലൈൻ എന്ന പേരില്‍ നടന്ന സംഗമത്തില്‍ കലാ സാംസ്കാരിക രാഷ്ടീയ രംഗത്തെ 2500 ഓളം പേർ പങ്കെടുത്തു. തുടർന്ന് പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here