ഇത് ശംഖുപുഷ്പം മാജിക്കോ? സോഷ്യൽ മീഡിയയിൽ താരമായി നീല ഇഡ്ഡലി; വിഡിയോ വൈറൽ

ഇഡ്ഡലി എന്ന് കേൾക്കുമ്പോൾ, തൂവെള്ള നിറത്തിൽ ആവിപറക്കുന്ന പഞ്ഞിപോലത്തെ ഇഡ്ഡലി പാത്രത്തിൽ കിടക്കുന്നതാണ് ഓർമ്മവരിക. എന്നാൽ ഒരു വെറൈറ്റിക്ക് ഇഡ്ഡലിയും നിറമൊന്ന് മാറ്റിപ്പിടിച്ചാലോ?, നീല നിറത്തിലെ ഇഡ്ഡലി തയ്യാറാക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.ഇൻസ്റ്റാഗ്രാമിൽ താരമായ ജ്യോതി കൽബുർഗി പങ്കിട്ട ഒരു വിഡിയോ ആണിത്.

ഒരു പാത്രത്തിൽ നീലയും വെള്ളയും കലർന്ന ഇഡ്ഡലികൾ കാണാം. ജ്യോതി യഥാർത്ഥത്തിൽ നീല പൂക്കളിലൂടെ നിറം വേർതിരിച്ചെടുത്താണ്. പരമ്പരാഗത ഇഡ്ഡലി ഉണ്ടാക്കുന്നതിനൊപ്പം ജ്യോതി കുറച്ച് നീല പയർ പൂക്കൾ വെള്ളത്തിൽ തിളപ്പിച്ച് ഇഡ്ഡലി മാവിൽ ആ വെള്ളം ചേർത്തു. സാധാരണപോലെ ഇഡ്ഡലി മാവ് ആവി പറക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് പാചകം ചെയ്തു. ഇങ്ങനെ തയ്യാറാക്കിയ നീല ഇഡ്ഡലികൾ പച്ച ചട്ണിക്കൊപ്പം വിളമ്പിയ ചിത്രമാണ് ജ്യോതി എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്.

ഏറെ ഔഷധ ഗുണമുള്ള ശംഖുപുഷ്പത്തിൽ ധാരാളം ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിനും മുടിക്കും ആരോഗ്യപ്രദമാണ്. ഓർമശക്തി നിലനിർത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ശംഖുപുഷ്പം കൊണ്ട് ചായയുണ്ടാക്കു കുടിക്കുന്നവരും ഒരുപാടുണ്ട്. ഒരു പാനിൽ വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ ശംഖുപുഷ്പത്തിന്റെ ഇതളുകൾ അടർത്തി ഇടണം. തിളയ്ക്കുമ്പോൾ വെള്ളത്തിന് നീല നിറമാകുന്നത് കാണാം. ഒരു കപ്പിലേക്ക് പകർന്ന് തണുക്കാൻ വയ്ക്കാം. ചെറുതായി തണുത്ത ശേഷം അതിൽ നാരങ്ങാനീരു കൂടി പിഴിഞ്ഞ് കുടിക്കാം.

പ്രമേഹരോഗികൾക്കും ശംഖുപുഷ്പം വളരെ നല്ലതാണ്. ഗ്ലൂക്കോസിന്റെ ആഗീരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാനും പ്രമേഹരോഗികൾക്ക് അണുബാധയുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. മാത്രമല്ല അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകഴിയാനും ഇതിന് കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News