രാജ്‌ഭവന്‌ മുന്നിൽ യുവജന പ്രതിഷേധം | DYFI

സർവകലാശാലകളെ ആർഎസ്എസ് വൽക്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഗവർണറുടെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി രാജ്ഭവന്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി.

ജില്ലാ ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിതിൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യ മോഹൻ, ആദർശ് ഖാൻ, ഷാനവാസ്, നിതീഷ്, ഗായത്രി ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ മഹേഷ്, സമ്പത്ത്, വിനേഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News