ഒരു ചാനലിനെയും പ്രസ് മീറ്റിൽ നിന്ന് വിലക്കിയിട്ടില്ല പോലും ; വീണ്ടും നിലപാട് മാറ്റി ​ഗവർണർ | Governor

രാജ്ഭവനിലെ വാർത്താ സമ്മേളനത്തിൽ കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഒ‍ഴിവാക്കിയതിൽ പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി ഗവർണർ. “ഒരു ചാനലിനെയും പ്രസ് മീറ്റിൽ നിന്ന് വിലക്കിയിട്ടില്ല”. അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് കാണുകയായിരുന്നു. ഇതിനെ വാർത്താ സമ്മേളനമെന്ന് ചിലർ തെറ്റിദ്ധരിച്ചുവെന്നും ഗവർണർ പറഞ്ഞു.

അതേസമയം ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. സുപ്രീംകോടതി വിധിപ്രകാരം തുടരാനാകില്ലെന്ന് കാട്ടിയാണ് നോട്ടീസ്.നവംബർ നാലിനുള്ളിൽ വിശദീകരണം നൽകണമെന്നും ഗവർണർ.

കേരള സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസിലറായി ആരോഗ്യ സർവകലാശാല വിസി ഡോ.മോഹൻ കുന്നുമ്മൽ സ്ഥാനമേറ്റു .

അതിനിടെ ഗവർണറുടെ നടപടിയിൽ യുഡിഎഫിൽ ഭിന്നത. ഗവർണറെ ന്യായീകരിച്ച വി.ഡി.സതീശനെയും കെ.സുധാകരനെയും തള്ളി കെ.മുരളീധരൻ. കെ സി വേണുഗോപാൽ പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്ന് മുരളീധരൻ.ഗവർണറെ പിന്തുണക്കാൻ ആകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി . ഗവർണർ തിടുക്കം കാട്ടിയെന്ന പ്രതികരണവുമായി മുതിർന്ന കോൺഗ്രസ നേതാവ് പി ജെ കുര്യനും രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here