ADVERTISEMENT
തല്ലുമാല സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ നിർമാതാവ് ആഷിഖ് ഉസ്മാന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ,ആഷിഖ് ഉസ്മാൻ കൂട്ടുകെട്ടിൽ വീണ്ടും ഒരു ഹിറ്റ് കോമ്പോ അണിയറണയിൽ ഒരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ആഷിഖ് ഉസ്മാനെ
യു.എ.ഇ ഗോൾഡൻ വിസ തേടിയെത്തിയത്.
ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ആഷിഖ് ഉസ്മാൻ യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി . അല്ലു രാമേന്ദ്രൻ, അഞ്ചാം പാതിരാ, അരികിൽ ഒരാൾ , ഷാജഹാനും പരീക്കുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഉൾപ്പെടെ ഒരു ഡസനിൽ പരം ഹിറ്റ് സിനിമകളുടെ നിർമാതാവ് കൂടിയാണ് ആഷിഖ് ഉസ്മാൻ .
ഫഹദ് ഫാസിലിനെ നായകനാക്കി ദുബായിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഗോൾഡൻ വിസ ചടങ്ങിൽ ആശിഖ് ഉസ്മാൻ നടത്തി. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകിയതും ഇ.സി.എച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.