Mammootty; റോഷാക്കിന്റെ വിജയകരമായ 20 ദിനങ്ങൾ; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയിട്ടും വിജയകരമായി തന്നെ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്.’ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ചിത്രം.

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന റോഷാക്ക് പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികളെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് ചിത്രം.

തിയേറ്ററുകളിൽ വിജയകരമായി 20 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് റോഷാക്ക്. മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ നിവിൻ പോളിയുടെ ‘പടവെട്ട്’ തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രദർശനത്തിനെത്തിയിട്ടും റോഷാക്കിന്റെ ബോക്സോഫീസ് തേരോട്ടത്തിന് ഇളക്കം തട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടൻ മമ്മൂട്ടി തന്നെയാണ് ചിത്രം 20 ദിവസങ്ങൾ പൂർത്തിയാക്കിയ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ നിരവധി മേക്കിങ് വിഡിയോകളും ലൊക്കേഷൻ വിഡിയോകളുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു. നിസാം ബഷീർ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയ്‌ക്കൊപ്പം ബോക്സോഫീസിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്.

നേരത്തെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അബുദാബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്റെ അഭിനയത്തേയും പ്രശംസിച്ച് സംസാരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here