പ്ലേ സ്റ്റോറിൽ നയങ്ങൾ പാലിച്ചില്ല ; ഗൂഗിളിന് വീണ്ടും പിഴയിട്ട് സിസിഐ | Google

ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.നയങ്ങൾ പാലിക്കാതെ പ്ലേ സ്റ്റോറിൽ കമ്പനിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതിന് 936.44 കോടി രൂപയാണ് പിഴയിട്ടത്. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനും സിസിഐ നിർദേശം നൽകിയിട്ടുണ്ട്.

ഒരാഴ്ചയ്‌ക്കിടെയിലെ രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ ആഴ്ച ആൻഡ്രോയ്ഡ് അധിഷ്ടിതമായ ഫോണുകളെ വാണിജ്യ താൽപര്യമനുസരിച്ച് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 1,337.76 കോടി രൂപയായിരുന്നു പിഴയായി ചുമത്തിയത്.

അന്ന് ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും സിസിഐ നിർദേശം നൽകിയിരുന്നു.ഗൂഗിളിന്റെ ക്രമകേടുകൾ സംബന്ധിച്ച് 2019-ലാണ് സിസിഐയ്‌ക്ക് പരാതി ലഭിക്കുന്നത്.

ആൻഡ്രോയ്ഡ് ഫോണുകളുടെ നിർമാണ വേളയിൽ തന്നെ തങ്ങളുടെ സെർച്ച് എൻജിൻ ഡീഫോൾട്ട് ആക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ലൈസൻസിംഗ് വ്യവസ്ഥയിലെ ഏകാധിപത്യവും സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകിയതുമാണ് പിഴ ചുമത്താൻ കാരണമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News