എസ്‌ ആർ ശക്തിധരന്റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു

ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്ററും സിപിഐഎം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ എസ് ആർ ശക്തിധരന്റെയും ​ഗീതയുടെയും മകൻ ശാന്തിന​ഗർ ശക്തി​ഗീതത്തിൽ (ഹൗസ് നമ്പർ–5) ഷിലിൻ ശക്തി (46) അന്തരിച്ചു.

ജർമനിയിലെ ബർലിനിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.ജർമനിയിൽ ഫിലിപ്സ് മെഡിസിൻ സിസ്റ്റത്തിൽ ഐടി പ്രൊഫഷണലായിരുന്നു.

ഭാര്യ: നസീമ (മീനാക്ഷി). മകൾ: അനന്യ. സഹോദരി: ഷിനോ ശക്തി (അധ്യാപിക, വിഎച്ച്എസ്‌സി കോതമം​ഗലം). സഹോദരീഭർത്താവ്: വിജു (മർച്ചന്റ് നേവി).

ഷിലിൻ ശക്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here