പ്രതിപക്ഷം ഉളുപ്പില്ലാതെ ഗവർണറെ പിന്താങ്ങുന്നു : എം വി ഗോവിന്ദൻ മാസ്റ്റർ | M. V. Govindan

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി എൽഡിഎഫ്.തലസ്ഥാനത്ത് നടന്ന പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിസിമാരെ തീരുമാനിച്ച നിയമം അസാധുവെങ്കിൽ ചാൻസലർക്കും പദവി നഷ്ടമാകുമെന്ന കാര്യം ഓർക്കണമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.പ്രതിപക്ഷം ഉളുപ്പില്ലാതെ ഗവർണറെ പിന്താങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാർ തിട്ടൂരം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഇടതുമുന്നണി. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌, പുളിമൂട് ജിപിയോയ്ക്ക് മുന്നിൽ അവസാനിച്ചു.

പ്രതിഷേധ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിസിമാരെ തീരുമാനിച്ച നിയമം അസാധുവെങ്കിൽ, ചാൻസലർക്കും പദവി നഷ്ടമാകുമെന്ന കാര്യം ഗവർണർ ഓർക്കണമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

യാതൊരു ഉളുപ്പുമില്ലാതെയാണ് കേരളത്തിലെ പ്രതിപക്ഷം ഗവർണറെ പിന്താങ്ങുന്നത്.ആർഎസ്എസിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ഗവർണർ ചാൻസലറായത് അപമാനകരമാണ്. എന്ത് കാര്യവും ചെയ്യാമെന്ന് കരുതി കച്ചകെട്ടി ഇറങ്ങിയവർക്ക്, അത് പറ്റാത്ത നാടാണ് കേരളമെന്ന് ഗവർണർക്കും വൈകാതെ മനസ്സിലാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞുവെച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പ്രതിഷേധത്തിൽ എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു.സർവ്വകലാശാലകളുടെ പ്രവർത്തനം നല്ല രീതിയിലാകണമെന്ന് ചിന്തയുള്ളവരെ ഒരുമിപ്പിച്ച് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് എൽഡിഎഫ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here