ADVERTISEMENT
കോണ്‍ഗ്രസിന്‍റെ 98 -മത് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ(Mallikarjun Kharge) ഇന്ന് ചുമതലയേൽക്കും. എഐസിസി(aicc) ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി.
മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ പ്രത്യേകതകൾ ഏറെയാണ്.
22 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിലൂടെ എത്തുന്ന അധ്യക്ഷൻ എന്ന നിലയിൽ മാത്രമല്ല, 24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന അധ്യക്ഷൻ കൂടിയാണ് മല്ലികാർജുൻ ഖാർഗെ. അര നൂറ്റാണ്ടിന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് അധ്യക്ഷ പദവിയിൽ എത്തുന്ന നേതാവും ഖാർഗെ തന്നെ. ഇന്ന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പിസിസി അധ്യക്ഷൻമാർ അടക്കമുള്ളവർ പങ്കെടുക്കും.
ഹിമാചൽ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാർഗെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.മൂന്ന് മാസത്തിനുള്ളിൽ പ്ലീനറി സമ്മേളനം വിളിച്ച് പ്രവർത്തക സമിതി ഉൾപ്പെടെ പുനസംഘടിപ്പിക്കണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക എന്ന ചുമതലയും മല്ലികാർജുൻ ഖാർഗെയ്ക്കുണ്ട്.
പക്ഷെ, നെഹ്റു കുടുംബത്തിന് പുറത്തുനുന്നുള്ള അദ്ധ്യക്ഷന്‍ എന്ന് വാദിക്കാമെങ്കിലും ഒരു സ്വതന്ത്ര അദ്ധ്യക്ഷനാമായി എത്രത്തോളം ഖാര്‍ഗെക്ക് മാറാന്‍ സാധിക്കും എന്നത് പ്രധാന ചോദ്യമാകും. കോണ്‍ഗ്രസ് ഇന്നും പ്രതീക്ഷയോടെ കാണുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതിലുപരി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ വിശ്വാസ്യതയുള്ള നേതാവാക്കി ഉയര്‍ത്തുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. അതിനിടയില്‍ സവിശേഷതകളുള്ള നേതാവാണെങ്കിലും നെഹ്റു കുടുംബത്തിന്‍റെ തണലില്‍ മാത്രമെ ഖാര്‍ഗെക്ക് മുന്നോട്ടുപോകാനാകൂ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.