
ഒമ്പത് വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം തെറ്റെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി(pdt achary). കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വിസി(vc)ക്കെതിരായ സുപ്രീംകോടതി(supremecourt) വിധി അവര്‍ക്ക് മാത്രമാണ് ബാധകമെന്ന് ദേശാഭിമാനി ലേഖനത്തില്‍ പിഡിടി ആചാരി കുറിച്ചു.
വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതിവിധിയിൽ വീഴ്ചയെന്നും പിഡിടി ആചാരി കൈരളിന്യൂസിനോട് വ്യക്തമാക്കി. കേരളത്തിലെ ഒമ്പത് സര്‍വകലാശാലാ വിസിമാരെ റദ്ദാക്കാനുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നുവരുന്നത്. ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയുടെ പ്രതികരണം.
ദേശാഭിമാനി പത്രത്തില്‍ നല്‍കിയ ലേഖനത്തിലാണ് പിഡിടി ആചാരി വിമര്‍ശനമുയര്‍ത്തിയത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വിസിക്കെതിരായ സുപ്രീംകോടതിവിധി ഉപയോഗിച്ച് മറ്റ് വിസിമാരെ കൂടി പുറത്താക്കാനുള്ള ഗവര്‍ണറുടെ ശ്രമം ശരിയല്ല. ആ വിധി ഒരു വ്യക്തിക്കെതിരായ വിധി മാത്രമാണെന്നും വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിക്കും സാഹചര്യമുണ്ടെന്നും പിഡിടി ആചാരി വ്യക്തമാക്കി.
കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രിം കോടതിവിധിയിൽ വീഴ്ചയുണ്ടെന്ന് പിഡിടി ആചാരി കൈരളി ന്യൂസിനോട് പറഞ്ഞു. യുജിസി റെഗുലേഷൻ യുജിസി നിയമത്തിന്റെ ഭാഗമല്ല. യുജിസി റെഗുലേഷന് കേന്ദ്ര നിയമത്തിന്റെ പരിരക്ഷയില്ല. കെ ടി യു വിസി നിയമനം ക്രമപ്രകാരമാണെന്നും സുപ്രിം കോടതി വിധി ഉപരിതലസ്പർശി മാത്രമാണെന്നും പിഡിടി ആചാരി കൈരളി ന്യൂസ് ഗുഡ് മോണിംഗ് കേരളം പംക്തിയില്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here