Pathanamthitta: തിരുവല്ല കവിയൂർ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു

പത്തനംതിട്ട(pathanmthitta) തിരുവല്ല കവിയൂർ മഹാദേവ ക്ഷേത്ര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രഗോപുരത്തിന്റെ ഇടതുവശത്തായുള്ള കാണിക്ക വഞ്ചിയാണ് കുത്തി തുറന്നത്. പണം നഷ്ടമായിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തിരുവല്ല പൊലീസ്(thiruvalla police) സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Fraud Case: കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പ്രവാസി മലയാളിയില്‍ നിന്നടക്കം ലക്ഷങ്ങള്‍ തട്ടി;KPCC മുന്‍ സെക്രട്ടറിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

കെപിസിസി(kpcc) മുന്‍ സെക്രട്ടറിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. പത്തനംതിട്ട മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജീബ എം സാഹിബാണ് കേസിലെ പ്രതി. പ്രവാസി മലയാളിയില്‍ നിന്നടക്കം ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. അജീബക്കെതിരെ കെപിസിസിയിലും പരാതിയുണ്ട്. കെപിപിസി യിൽ നിന്നും 5 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിവരം. ഇതിൽ ക്രമക്കേടുണ്ടെന്ന് പരാതിയുമായി നേതാക്കൾ രംഗത്തെത്തി.

പണം കൈമാറിയത് കെപിപിസി ട്രഷറർ ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ട്രഷറർ അജീബയ്ക്കായി വഴിവിട്ട് സഹായം ചെയ്തെന്നും പരാതിയുണ്ട്. കെ പി സി സി അക്കൗണ്ടിൻ്റെ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.
തട്ടിപ്പുകാരിക്ക് പണം കൈമാറിയത് അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News