കലാനിലയം ഗോപിനാഥൻ അന്തരിച്ചു

പ്രശസ്ത കഥകളി വേഷം കലാകാരൻ കലാനിലയം ഗോപിനാഥൻ അന്തരിച്ചു. ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ അധ്യാപകനും അനേകം ശിഷ്യരുടെ ഗുരുനാഥനുമായിരുന്നു കലാനിലയം ഗോപിനാഥൻ.

അർബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ അറിയപ്പെടുന്ന മോഹിനിയാട്ടം കലാകാരി കലാമണ്ഡലം പ്രഷീജ. രണ്ടു മക്കളുണ്ട്. 2022 ലെ കൂടൽമാണിക്യം തിരുവുത്സവക്കഥകളിക്ക് വേഷം കെട്ടാനാകാതെ ചികിത്സയ്ക്ക് പോകുകയാണ് ഉണ്ടായത്. അമൃത ആസ്പത്രിയിലായിരുന്നു ചികിത്സ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News