ADVERTISEMENT
ജമ്മുകശ്മീരിലെ(jammukashmir) കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ ജമ്മു കശ്മീർ പൊലീസ്(police) കൊലപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപം സുദ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരനിൽ നിന്ന് അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൂടുതൽ ഭീകരർ മേഖലയിലുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ്പറഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
Kidnap Case: ആറ് പേർ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയത്; ക്രൂരമായി മർദ്ദിച്ചു; അഷ്റഫ് കൈരളിന്യൂസിനോട്
താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്(police). മുന്ന് പ്രതികളെ പിടികൂടി. ബാക്കിയുള്ള പ്രതികളെ ഉടൻ പിടി കൂടുമെന്ന് അന്വേഷണ സംഘം. അതിനിടെ തട്ടിക്കൊണ്ട് പോയ അഷ്റഫ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തി. ആറ് പേർ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും സംഘം ക്രൂരമായി മർദ്ദിച്ചു എന്നും അഷ്‌റഫ് കൈരളി ന്യൂസിനോട് പറഞ്ഞു.
കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാമിന്‍റെ സംഘമാണ് പിന്നിലെന്ന് അഷ്റഫ് പറഞ്ഞു. കണ്ണ് കെട്ടിയശേഷമാണ് കൊണ്ടുപോയത്. യാത്രക്കിടെ വാഹനങ്ങള്‍ മാറിഎന്നും അഷ്റഫ് പറഞ്ഞു. അതേസമയം അഷ്റഫിനെ തട്ടിക്കൊണ്ടുപോയതിൽ 2 പേരെ കൂടി താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ് ,ഹബീബ് റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.