പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ, നടപടി

ഉത്തർപ്രദേശിൽ പ്ലേറ്റ്ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തി വെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. രോഗി മരിക്കാൻ കാരണമായ സ്വകാര്യ ആശുപത്രി പൊളിച്ച് നീക്കാനാണ് ഉത്തർപ്രദേശ് സർക്കാർ തീരുമാനം. സംഭവത്തിൽ സ്വകാര്യ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം തൃപ്തികരമല്ല എന്ന് സർക്കാർ വ്യക്തമാക്കി.

ആശുപത്രി കെട്ടിടം പൊളിച്ചു നീക്കുമെന്ന് അറിയിച്ച് പ്രയാഗ് രാജ് ഡെവലപ്പ്മെൻ്റ് അതോറിറ്റി കെട്ടിടത്തിൽ നോട്ടീസ് പതിപ്പിച്ചു. ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മതിയായ നിർമാണ രേഖകൾ ഇല്ലെന്നും പിഡിഎ അധികൃതർ അറിയിച്ചു. അതേസമയം മുപ്പത്തി രണ്ടുകാരൻ മരിക്കാൻ കാരണമായ പ്ലേറ്റ്ലെറ്റ് ബാഗ് ബന്ധുക്കൾ തന്നെ കൊണ്ട് വന്നതാണ് എന്നാണ് ആശുപത്രി അധികൃതരുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News