Shashi Tharoor: ‘അര്‍ഹമായ പദവി നല്‍കണം’; തരൂരിനായി വാദിച്ച് സുധാകരൻ

ശശി തരൂരി(shashi tharoor)നായി വാദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ(k sudhakaran). തരൂരിന് അര്‍ഹമായ പദവി നല്‍കണമെന്ന് കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ചടങ്ങില്‍ ശശി തരൂരും പങ്കെടുത്തു.

എഐസിസി(aicc) ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഖാർഗെ 98-ാമത് പ്രസിഡന്റായി ചുമതലയേറ്റത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി,മധുസൂദനൻ മിസ്ത്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾ എഐസിസി ആസ്ഥാനത്ത് എത്തി ആശംസകൾ അറിയിച്ചു.

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ പ്രത്യേകതകൾ ഏറെയാണ്. 22 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിലൂടെ എത്തുന്ന അധ്യക്ഷൻ എന്ന നിലയിൽ മാത്രമല്ല, 24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന അധ്യക്ഷൻ കൂടിയാണ് മല്ലികാർജുൻ ഖാർഗെ.

ഹിമാചൽ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാർഗെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.മൂന്ന് മാസത്തിനുള്ളിൽ പ്ലീനറി സമ്മേളനം വിളിച്ച് പ്രവർത്തക സമിതി ഉൾപ്പെടെ പുനസംഘടിപ്പിക്കണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക എന്ന ചുമതലയും മല്ലികാർജുൻ ഖാർഗെയ്ക്കുണ്ട്.പക്ഷെ, നെഹ്റു കുടുംബത്തിന് പുറത്തുനുന്നുള്ള അദ്ധ്യക്ഷന്‍ എന്ന് വാദിക്കാമെങ്കിലും ഒരു സ്വതന്ത്ര അദ്ധ്യക്ഷനാമായി എത്രത്തോളം ഖാര്‍ഗെക്ക് മാറാന്‍ സാധിക്കും എന്നത് പ്രധാന ചോദ്യമാകും. കോണ്‍ഗ്രസ് ഇന്നും പ്രതീക്ഷയോടെ കാണുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതിലുപരി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ വിശ്വാസ്യതയുള്ള നേതാവാക്കി ഉയര്‍ത്തുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. അതിനിടയില്‍ സവിശേഷതകളുള്ള നേതാവാണെങ്കിലും നെഹ്റു കുടുംബത്തിന്‍റെ തണലില്‍ മാത്രമെ ഖാര്‍ഗെക്ക് മുന്നോട്ടുപോകാനാകൂ.

1972 ല്‍ എംഎല്‍എയായി ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തെരെഞ്ഞെടുപ്പില്‍ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008, 2009) വിജയിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞത് ഇന്നും റെക്കോര്‍ഡാണ്. 2009-2019 കാലയളവിൽ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു ഖാർഗെ. 2014-2019 കാലത്ത് മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ 01 വരെ രാജ്യസഭാഗം. ഇടക്കാലത്ത് അദ്ദേഹം റെയിൽവേ മന്ത്രിയും തൊഴിൽ, തൊഴിൽ മന്ത്രിയുമായിരുന്നു. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

ഗവർണർ വിഷയത്തിൽ വേണുഗോപാലിനെ തള്ളി സുധാകരന്‍

ഗവർണർ വിഷയത്തിൽ കെ സി വേണുഗോപാലിനെ തള്ളി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. വിഷയം പാര്‍ട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തു. കെസി വേണുഗോപാൽ ഉത്തരേന്ത്യൻ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ ആകും അത്തരം നിലപാട് സ്വീകരിച്ചത്. അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായും സുധാകരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News