Priya Varghese: പ്രിയ വർഗീസിൻ്റെ നിയമനത്തിൽ അപാകതയില്ലെന്ന് കണ്ണൂർ സർവ്വകലാശാല ഹൈക്കോടതിയിൽ

പ്രിയ വർഗ്ഗീസിൻ്റെ(priya varghese) നിയമനത്തിൽ അപാകതയില്ലെന്ന് കണ്ണൂർ സർവ്വകലാശാല(kannur university).യു ജി സി മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതെന്നും സർവ്വകലാശാല ഹൈക്കോടതിയെ അറിയിച്ചു.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയയെ നിയമിച്ചത്.അതിനാല്‍ നിയമനം റദ്ദാക്കണമെന്ന ഹർജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല, കോടതിയ്ക്ക് വിശദീകരണം നല്‍കി.

പ്രിയ വർഗ്ഗീസിൻ്റെ നിയമനം ചോദ്യം ചെയ്ത് അധ്യാപകനായ ജോസഫ് സ്ക്കറിയ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദേശ പ്രകാരം കണ്ണൂർ സർവ്വകലാശാല വിശദീകരണം നൽകിയത്. പ്രിയ വർഗ്ഗീസിൻ്റെ നിയമനത്തിൽ അപാകതയില്ലെന്ന് സർവ്വകലാശാല അറിയിച്ചു.യു ജി സി മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ തന്നെയാണ് നിയമനം. അതിനാല്‍ നിയമനം റദ്ദാക്കണമെന്ന ഹർജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല, കോടതിയ്ക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. യു ജി സി മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയുണ്ടെന്ന് പ്രിയ വർഗ്ഗീസും നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം ഹർജിക്കാരനായ ജോസഫ് സ്ക്കറിയയ്ക്ക് മാനദണ്ഡ പ്രകാരമുള്ള യോഗ്യതയില്ലെന്നും ബോധിപ്പിച്ചിരുന്നു. പി എച്ച് ഡി പഠന കാലയളവും ഡെപ്യൂട്ടേഷനില്‍ സ്റ്റുഡന്‍റ്സ് സര്‍വ്വീസ് ഡയറക്ടറായിരുന്ന കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന വാദം ശരിയല്ലെന്നും പ്രിയ വര്‍ഗ്ഗീസ് കോടതിയെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ അനുമതിയോടെ ഡെപ്യൂട്ടേഷനിലാണ് ഗവേഷണത്തിന് പോയതെന്നും പ്രിയ വര്‍ഗ്ഗീസ് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരിയാണ് പ്രിയ വര്‍ഗ്ഗീസ്.ഇവര്‍ക്ക് അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്ക്കറിയ ഹര്‍ജി നല്‍കുകയായിരുന്നു.

Jammukshmir: ജമ്മുകശ്മീരിലെ കുപ് വാരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ പൊലീസ് കൊലപ്പെടുത്തി

ജമ്മുകശ്മീരിലെ(jammukashmir) കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ ജമ്മു കശ്മീർ പൊലീസ്(police) കൊലപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപം സുദ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരനിൽ നിന്ന് അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൂടുതൽ ഭീകരർ മേഖലയിലുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ്പറഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here