Highcourt: നീതി വൈകുന്നു; ഹൈക്കോടതി കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

നീതി വൈകുന്നുവെന്നാരോപിച്ച് യുവാവ് ഹൈക്കോടതി(highcourt) കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാല താമസം നേരിടുന്നുവെന്ന് ആരോപിച്ചാണ് ചിറ്റൂർ സ്വദേശിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

Accident: മേനംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടം(kazhakkoottam) മേനംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ഗോകുൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെ മേനംകുളം ജംഗ്ഷനിലായിരുന്നു അപകടം(accident).

അമിത വേഗതയിലായിരുന്ന കാർ ബെെക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കേറ്റ് ചികിത്സയിലാണ്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News