ഭഗവല്‍ സിങ്ങിനും വ്യാജനോ? ഫേസ്ബുക്ക് കമന്റുകള്‍ക്ക് ഹൈകു കവിത വിവരിച്ച് മറുപടി

നാടിനെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യഘട്ടങ്ങളില്‍ ചര്‍ച്ചയായത് പ്രതി ഭഗവല്‍ സിങിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഹൈകു കവിതകളുമാണ്. ഹൈകു കവിയായി സ്വയം വരികള്‍ സൃഷ്ടിച്ച് മരണത്തെ കുറിച്ചും നിഗൂതകും ഭഗവല്‍ സിങ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ ഭഗവല്‍ സിങിന്റേത് എന്ന പേരില്‍ നിന്നുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് പുതിയ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്‌ലോഡ് ചെയ്ത പുതിയ പ്രൊഫൈല്‍ പിക്ചറിന് താഴെ വരുന്ന കമന്റുകള്‍ക്കും മറുപടി നല്‍കുന്നുണ്ട്. അതേസമയം ഹൈക്കു കവിതകളുടെ അര്‍ത്ഥം എന്താണെന്ന് ഈ അക്കൗണ്ടില്‍ നിന്ന് ഭഗവല്‍ സിങിന്റെ യഥാര്‍ത്ഥ അക്കൗണ്ടിലെ കമന്റുകള്‍ക്കും വ്യാജന്‍ മറുപടി നല്‍കുന്നുണ്ട്.

‘ഭാര്യ (ലൈല)തീ കൂട്ടുന്നു..
പണിക്കത്തി ഞാന്‍ ഉരക്കുന്നു..
കുനിഞ്ഞിരുന്ന് ഷാഫി..
കറിയിലേക്കും ബിരിയാണിയിലേക്കും വലിപ്പം അനുസരിച്ച് വെട്ടുന്നു‘ എന്നാണ് ഒരു ഹൈകു കവിതയെ വിവരിച്ച് വ്യാജന്‍ ഭഗവല്‍ സിങ് കമന്റിടുന്നത്.

മൂന്ന് വരികള്‍ മാത്രമുള്ള ചെറിയ പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്. ‘ഉലയൂതുന്നു പണിക്കത്തി കൂട്ടുന്നുണ്ട് കുനിഞ്ഞ തനു ’ എന്നായിരുന്നു യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് ഭഗവല്‍ സിംഗ് ഏറ്റവും ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൈകു കവിത.

അതേസമയം, ഇന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതി സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News