PSC: ഡോ.എം.ആർ ബൈജു പി എസ് സി ചെയർമാൻ

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ(PSC) പുതിയ ചെയർമാനായി ഡോ.എം.ആർ. ബൈജുവി(MR Baiju)നെ ശിപാർശ ചെയ്യുവാൻ മന്ത്രിസഭ തീരുമാനിച്ചു.നിലവിലെ ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഒക്ടോബർ 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ഡോ.എം.ആർ.ബൈജു നിലവിൽ പി.എസ്.സി.അംഗമാണ്.

2017 ജനുവരി 9നാണ് പി. എസ്.സി അംഗമായി ചുമതയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം.ടെക്ക്കാരനാണ്. എഞ്ചിനീയറിയങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ പ്രഫസറായിരിക്കെയാണ് പി.എസ്.സി.അംഗമായി നിയമിതനായത്.
ഭാര്യ മഞ്ജു.എസ്.ദേവ്. സാഗര, ആരതി കൃഷ്ണ എന്നിവർ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News